പഥികന്റെ കാൽപാട്



Sunday, November 25, 2012

സമ്മർ ഇൻ സ്ലൊവേനിയ


മഞ്ഞിന്റെ വെള്ളപ്പട്ടണിഞ്ഞ പർവ്വതനിരകൾനോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന പുൽ‌മേടുകൾ, വെള്ളാരങ്കല്ല് പാകിയ പുഴകളിൽ മരതകവർണ്ണം ചാലിക്കുന്ന നീർച്ചാലുകൾ.വന്യതയുടെ വൈവിദ്ധ്യമാർന്ന കൊടുംകാടുകൾ.പ്രകൃതിയെന്ന മഹാകലാകാരന്റെ കരവിരുത് വിളിച്ചോതുന്ന ഗുഹാനിർമ്മിതികൾ.. മെഡിറ്ററേനിയന്റെ തിരകൾ ചുംബിക്കുന്ന കടൽത്തീരം...യൂറോപ്പ് ചെപ്പിലൊളിപ്പിച്ച് കാത്തുവച്ച ചെറിയ മുത്ത് - സ്ലൊവേനിയ !!!
ഭൂപടം..

സ്ലൊവേനിയയുടെ പ്രകൃതിഭംഗിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് അമ്പിളി പറഞ്ഞിട്ടാണ്. യൂറോപ്പ് മുഴുവൻ ബൈക്ക് പര്യടനത്തിനു പോയ ഒരു മലയാളി യാത്രികൻ താൻ കണ്ട ഏറ്റവും മനോഹരമായ രാജ്യം സ്ലൊവേനിയയാണെന്ന് ഒരു യാത്രാക്കുറിപ്പിൽ അഭിപ്രായപ്പെട്ടത്രേ. യൂറോപ്പിലെ പേരും പെരുമയുമുള്ള സ്ഥലങ്ങൾ കണ്ടുതീർക്കാനുള്ള ആക്രാന്തത്തിൽ ആദ്യം സ്ലൊവേനിയയെ അത്ര ഗൌനിച്ചില്ല. ഒരാഗ്രഹമായി സ്ലൊവേനിയ മനസ്സിൽ കയറിക്കൂടിയത് ടെലിവിഷനിലെ ചില യാത്രാപരിപാടികൾ കണ്ട ശേഷമാണ്.
File:Coat of Arms of Slovenia.svg
സ്ലൊവേനിയയുടെ ചിഹ്നം.
                                          
പഴയ യുഗോസ്ലാവ്യയുടെ ഭാഗമായിരുന്നു സ്ലൊവേനിയ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച് യുഗോസ്ലാവ്യ തകർന്നപ്പോൾ ആദ്യം സ്വതന്ത്രമായതും സ്ലൊവേനിയയാണ്. മറ്റു യുഗോസ്ലോവ്യൻ റിപ്പബ്ലിക്കുകളായ ക്രൊയേഷ്യയെയും സെർബിയയെയും ബോസ്നിയയെയും പോലെ നീണ്ടകാലത്തെ യുദ്ധവും വംശീയകലാപങ്ങളുമൊന്നും സ്വതന്ത്രാനന്തര സ്ലൊവേനിയയിൽ നടന്നിട്ടില്ല. ആ അഭിവൃദ്ധി ഇന്നും കാണാം.സമ്പന്നമായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലൊന്നായ സ്ലൊവേനിയ യൂറോ നാണയമായ യൂറോ സോണിന്റെയും യൂറോപ്യൻ യൂണിയന്റെയും ഭാഗമാണ്.
യുദ്ധകാണ്ഡം...കമ്മ്യൂണിസ്റ്റനന്തര യുഗോസ്ലോവ്യ

വൈവിദ്ധ്യമാണ് സ്ലൊവേനിയയുടെ മുഖമുദ്ര. മഞ്ഞുമൂടിയമലനിരകളിൽ നിന്ന് അല്പം സഞ്ചരിച്ചാൽ ഗുഹാതടങ്ങളിലോ വനങ്ങളിലോ എത്താം. അവിടെ നിന്ന് അല്പദൂരമേയുള്ളൂ മെഡിറ്ററേനിയന്റെ തീരത്തേക്ക്. യൂറോപ്പിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ കാഴ്ചകളും ഈ ചെറിയ രാജ്യത്ത് കാണാം. ഒരർത്ഥത്തിൽ യൂറോപ്പിന്റെ ഒരു സ്നാപ്ഷോട്ട് .

മ്യൂണിക്കിൽ നിന്ന് രാവിലെ യാത്രതിരിച്ചു.സ്ലൊവേനിയയിലെ ബൊഹിഞ്ച് ആണ് ആദ്യലക്ഷ്യം.. ജർമ്മനിയിൽ നിന്ന് ഓസ്ട്രിയ കടന്നു വേണം സ്ലൊവേനിയയിലെത്താൻ.  ഇരുരാജ്യങ്ങളിലെയും ഹൈവേകളിൽ യാത്രചെയ്യാനുള്ള വിഗ്നറ്റെകൾ സഹയാത്രികനായ അക്ഷയ് നേരത്തെ എടുത്തു വച്ചിരുന്നതിനാൽ അക്കാര്യത്തിൽ കാലതാമസമുണ്ടായില്ല. ഉണ്ടായ പ്രധാനതടസ്സം ഓസ്ട്രിയൻ ആൽ‌പ്സിലെ മനം‌മയക്കുന്ന കാഴ്ചകളാണ് .ഒരോ സ്ഥലത്തും നിർത്തി നിർത്തി കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര തുടർന്നത്..
കരവാങ്കൻ ടണൽ

ഓസ്ട്രിയൻ അതിർത്തിയിൽ നിന്ന് സ്ലൊവേനിയയിലേക്ക് കടക്കുന്നത് കരവാങ്കൻ ടണൽ (Karawankentunnel)  എന്ന 8 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെയാണ്.ഓസ്ട്രിയക്കും സ്ലൊവേനിയക്കുമിടക്കുള്ള ആല്പ്സ്പർവ്വതനിരയാണ് കരവാങ്ക്സ്.അതിർത്തിയിലെ മഞ്ഞണിഞ്ഞ മലനിരകളിൽ നിന്ന് അധികദൂരമില്ല ബൊഹിഞ്ച് താഴ്വരയിലേക്ക്. പോകുന്ന വഴി ലേക് ബ്ലഡ് എന്ന മനോഹരമായ തടാകവും അതിലെ ഒരു കുഞ്ഞ് തുരുത്തും കണ്ണിൽ തടഞ്ഞെങ്കിലും സമയക്കുറവു കാരണം ഇറങ്ങിയില്ല.
ബ്ലഡ് തടാകം...(നെറ്റിൽ നിന്ന് ചൂണ്ടിയത്)

ബൊഹിഞ്ചിലെത്തി ഭക്ഷണം കഴിച്ച് മോസ്റ്റ്നിക നദീതീരത്തേക്ക് തിരിച്ചു. പാറക്കെട്ടുകളിലൂടെ മോസ്റ്റ്നിക നദി ഒഴുകി ഇറങ്ങുമ്പോളുള്ള ചുരം (Gorge നു യോജിച്ച മറ്റു പദം ഉണ്ടോ ?) കാണാനാണ് യാത്ര. പച്ചപുല്ല് നിറഞ്ഞ് കാലികൾ മേയുന്ന ഒരു സമതലത്തിൽ വാഹനം നിർത്തി ഗോർജിലേക്ക് നടന്നു. അവധി ദിവസമായിട്ടും ആ പ്രദേശത്തൊന്നും ഒരു മനുഷ്യജീവി പോലുമില്ലായിരുന്നു. അതു കൊണ്ടു തന്നെ എത്തിയത്  ശരിയായ സ്ഥലത്താണോ എന്നൊരു സംശയവും ഇല്ലാതിരുന്നില്ല.


ദൂരെ ബ്ലഡ് തടാകം

ഘടാഘടിയൻ

കാട്ടിലൂടെ അല്പം നടന്നു തുടങ്ങിയപ്പോൾ വഴിയിൽ മാന്യമായി വസ്ത്രധാരണം ചെയ്ത ഒരമ്മച്ചി ഒരു മുറിച്ചിട്ട തടിയുടെ പുറത്തിരുന്ന് പുസ്തകം വായിക്കുന്നതു കണ്ടു. അല്പം ഓഡ്ആയി തോന്നിയെങ്കിലും ഒരു മനസ്സമാധാനത്തിന് അവരോട് ഇതു തന്നെ അല്ലേ വഴി എന്നു  ചോദിച്ചു. ധൈര്യമായി പൊക്കോളാൻ അമ്മച്ചി ജർമ്മനിൽ ഉപദേശിക്കുകയും ചെയ്തു.
വഴിമറന്ന പാഥികന്റെ ....

ഇടതൂർന്ന കാടിനുള്ളിലൂടെ ഏതാണ്ട് 2 കിലോമീറ്റർ നടക്കാനുണ്ട് ഗോർജിലേക്ക്. അല്പദൂരമെത്തുമ്പോൾ തന്നെ നദിയുടെ ഇരമ്പൽ കേൾക്കാം
താഴെ പാ‍റക്കെട്ടിനടിയിൽ നദീമുഖം
സന്ദർശകർ അപൂർവ്വം മാത്രം. വഴിയോരത്ത് അഴകാർന്ന വെള്ളാരങ്കല്ലുകൾ.
തെളിനീർച്ചോല

നടന്നു നടന്ന് നദീമുഖത്തെത്തി. കോരിക്കുടിക്കാൻ കൊതിപ്പിക്കുന്ന പച്ചനിറമുള്ള വെള്ളം. പാറക്കെട്ടിനിടയിലൂടെ ചാടിക്കേറി അതിക്രമമൊന്നും കാണിക്കാതെ മുന്നോട്ടു നടന്നു.
സ്ഫടികം !

ഒരു പവിഴപ്പുറ്റിനെ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്തമായൊരു ജലകവാടമാണ് മോസ്റ്റ്നിക ചുരത്തിന്റെ പ്രധാന ആകർഷണം.
കുട്ടിയാന

 അല്പസമയമവിടെ ഇരുന്നു വിശ്രമിച്ച ശേഷം നദിയുടെ മറുവശത്തുകൂടെ തിരികെ നടന്നു.1 മണിക്കൂർ നടന്നാൽ മോസ്റ്റ്നിക വെള്ളച്ചാട്ടം കാണാമെന്ന് ഒരു സൈൻ ബോർഡ് വഴിയിൽ കണ്ടു. സമയക്കുറവ് വീണ്ടും പ്രശ്നമായി.
വഴികാട്ടി

ബൊഹിഞ്ച് തടാകക്കരയിലേക്കാണ് അടുത്തയാത്ര. വലിപ്പത്തിൽ ബ്ലഡ് തടാകത്തോളം വരില്ലെങ്കിലും അതിമനോഹരമായ ഒരു ജലാശയമാണ് ബൊഹിഞ്ച്. റോവിങ്ങിനും വാട്ടർ സ്കേറ്റിങിനുമൊക്കെയായി അപൂർവ്വം ചിലരുണ്ടായിരുന്നതൊഴിച്ചാൽ തടാകക്കരയും ഏതാണ്ട് വിജനമായിരുന്നു.
തുഴഞ്ഞ് തുഴഞ്ഞ് തുഴഞ്ഞ്

തടാകത്തിന്റെ ഒരു വശത്തായി യൂലിയൻ ആല്പ്സ് (Julian) തലയെടുപ്പോടെ നിൽക്കുന്നു. ഒരു റോക്ക് ക്ലൈമ്പിങ്ങ് മത്സരം നടക്കുകയാണവിടെ.

പൂന്തോണി...

തടാകത്തിനു കുറുകെയായുള്ള പാലമാണ്  Hudičev most (Devil's Bridge) . രസകരമായ ഒരു കഥ ഈ പാലത്തിന്റെ നിർമ്മാണത്തിനു പിന്നിലുണ്ട്. പലതവണ പണിതിട്ടും പാലം പൊളിഞ്ഞു വീണപ്പോൾ നഗരവാസികൾ ചെകുത്താനെ സമീപിച്ചത്രെ. ചെകുത്താൻ ഒരു നിബന്ധനയിൽ പാലം പണിയാമെന്നേറ്റു. പണികഴിഞ്ഞ് ആദ്യം പാലത്തിലൂടെ കടന്നുപോകുന്നവന്റെ ആത്മാവ് താനെടുക്കുമെന്ന്. പണി കഴിഞ്ഞപ്പോൾ ഏതോ വിരുതൻ പാലത്തിലൂടെ ഒരു പട്ടിയെ കടത്തി വിട്ട് ചെകുത്താനെ പറ്റിച്ചെന്നാണ് കഥ. മലയാളി കുടിയേറ്റം പണ്ട് സ്ലൊവേനിയയിലുണ്ടായിരുന്നോ എന്തോ ? :)
ചെകുത്താന്റെ പാലം...
പാലത്തിനു മുകളിൽ നിന്നാൽ തടാകത്തിലെ മീനുകളെയും അതിനു പുറകേ നീന്തിക്കളിക്കുന്ന താറാക്കളെയും കാണാം. പാലത്തിനൊരു വശത്തുകൂടെ ഞങ്ങൾ താഴേക്കിറങ്ങി. കടൽത്തീരം പോലെ വെള്ളമണൽ നിറഞ്ഞതാണ് തടാകക്കരയും. വെള്ളത്തിലേക്കെടുത്തു വച്ച കാൽ തിരികെ വലിച്ചു, കോച്ചിപ്പിടിക്കുന്ന തണുപ്പ് വെള്ളത്തിന്.
പരൽ മീനുകൾ
ഒരു ചെറിയ പ്ലാസ്റ്റിക് കഷണമോ പേപ്പർ തുണ്ടോ അവിടെയെങ്ങും ചിതറിക്കിടക്കുന്നതു കണ്ടില്ല.കൊണ്ടു വന്ന സ്നാക്സിന്റെ കവറുകളൊക്കെ പെറുക്കിയെടുത്ത് ഞങ്ങളും യാത്ര തുടർന്നു.
മനോഹര തീരം...
സ്ലാവിക വെള്ളച്ചാട്ടമാണ് അടുത്ത ലക്ഷ്യം.പാർക്കിങ്ങ് ഏരിയയിൽ നിന്ന് ഏറെ ദൂരം മലറിപ്പോകാനുണ്ട് വെള്ളച്ചാട്ടം കാണാൻ. നടന്നു പോകുന്ന വഴി മുഴുവൻ കുളയട്ടകൾ. (ഉപദ്രവിക്കാത്ത ഇനമാണെന്നു തോന്നുന്നു, ഒന്നു തോണ്ടി നോക്കിയതു പോലുമില്ല).


പാറകെട്ടുകളിലുടെ സാവിക നദി ഒഴുകി വരുന്നത് ചില വിൻഡോസ് വാൽ‌പ്പേപ്പറുകളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ്.
ചിന്നിചിതറി..

അല്പദൂരം മുകളിലേക്കു കയറുമ്പോൾ നദിയുടെ ഒരു ഭാഗം താഴെ കാടിനിടയിലായി കാണാം.
ാവിക്ക നദി
നടന്നു നടന്നു പാറക്കട്ടിനു മുകളിലെത്തി. അവിടെ ഒരു വ്യൂ പോയിന്റിന് അപ്പുറമായി സാവിക്ക വെള്ളച്ചാട്ടം !
പച്ചൈ നിറമേ..പച്ചൈ നിറമേ..

വെള്ളച്ചാട്ടത്തിനു താഴെയായി പച്ചനിറമുള്ള ഒരു ജലാശയം, എവിടെയോ വായിച്ചുകേട്ട മാനസസരോവരത്തിനെ ഓർമ്മിപ്പിക്കുന്നു.
ഹരിതവർണ്ണ ത്വരിതഗമന...:)

സന്ദർശകർ കയറാതിരിക്കാൻ തടാകത്തിനടുത്തേക്കുള്ള ഭാഗം ഗേറ്റുകൊണ്ടു മറച്ചിരിക്കുന്നു. തീർത്തും വിജനമായ സ്ഥലം.
സാവിക്കാ വെള്ളച്ചാട്ടം - മുകളിൽ നിന്നും

സാവിക വെള്ളച്ചാട്ടത്തിനടുത്തു നിന്നിറങ്ങിയപ്പോൾ നേരം നന്നെ ഇരുട്ടി. രാത്രി ഭക്ഷണം കഴിക്കാനുള്ള സ്ഥലം ഭക്ഷണപ്രിയരും പൂർണ്ണസസ്യാഹാരികളുമായ ഞങ്ങളുടെ സഹയാത്രികർ, അക്ഷയും സുജാതയും കണ്ടുവച്ചിരുന്നു.ബ്ലഡ് തടാകത്തിനടുത്തുള്ള ഒകാറിന എന്ന റസ്റ്റൊറന്റ്. മെനുവിൽ ഇന്ത്യൻ ഭക്ഷണം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി.പേരിനു പോലും ഒരിന്ത്യാക്കാരനെ കാണാത്ത നാട്ടിൽ എന്ത് ഇന്ത്യൻ ഫുഡ് ? .പിന്നെയാണ് വെയ്റ്റ്രസ് ആ രഹസ്യം പറഞ്ഞു തന്നത്, അവരുടെ കുക്കുകളിരാൾ തമിഴനാണത്രേ. ഭക്ഷണം എന്തായാലും കെങ്കേമമായിരുന്നു.

ഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ ചേക്കേറിയപ്പോൾ 11 മണി കഴിഞ്ഞു.. ബ്ലഡ് തടാകത്തിനടുത്തായ ഒരു റിസോർട്ട്. ഒന്നു മയങ്ങിയ ശേഷം വീണ്ടും യാത്ര തുടരണം, സ്ലൊവേനിയയുടെ വന്യതയിലേക്ക് .

(തുടരും)

കുറിപ്പ് : സ്ലൊവേനിയൻ യാത്രയിലെ പ്രധാന പ്രശ്നം ആവശ്യത്തിന് യാത്രാവിവരങ്ങൾ കിട്ടാത്തതായിരുന്നു. മറുനാടൻ  സഞ്ചാരികൾക്ക് അത്ര പരിചിതമായ സ്ഥലമല്ലെന്നു തോന്നുന്നു സ്ലൊവേനിയ. വിക്കി ഉൾപടെ ഇംഗ്ലീഷ് വെബ്സൈറ്റുകളിൽ നിന്നൊന്നും കാര്യമായ ഒരു വിവരവും കിട്ടിയില്ല.ഉള്ളതെല്ലാം ജർമ്മനിലും സ്ലൊവീനിലും മാത്രം.

ദേ ഇപ്പോ മലയാളത്തിലും :)

26 comments:

  1. ഒരു കുഞ്ഞ് യാത്രാക്കുറിപ്പ് കൂടി..അധികമറിയപ്പെടാത്ത അതിമനോഹരമായ ഒരു രാജ്യം...

    ReplyDelete
  2. പ്രിയപ്പെട്ട യാത്രികൻ... ഏറെക്കാലത്തിനുശേഷമാണല്ലോ ഒരു യാത്രാവിവരണവുമായി എത്തുന്നത്... അതും അധികമാർക്കും അറിയാത്ത ഒരു മനോഹരസ്ഥലത്തേക്കുറിച്ചുള്ള വിവരണം.. അതിമനോഹരമായിട്ടുണ്ട് കേട്ടോ... പരിശുദ്ധമായ പ്രകൃതിഭംഗി എന്നോക്കെ പറയുവാൻ സാധിയ്ക്കുന്നത് ഇത്തരം പ്രദേശങ്ങളേക്കുറിച്ചായിരിയ്ക്കും അല്ലേ..? ചിത്രങ്ങളെല്ലാം സൂപ്പർ. പൂന്തോണിയും, സാവിയ്ക്കാ വെള്ളച്ചാട്ടവുമൊക്കെ ഏറെ ഇഷ്ടപ്പെട്ടു.. .. എല്ലാം നമുക്ക് വാൾപേപ്പറാക്കാം.. :)
    സ്ലൊവേനിയയുടെ വന്യതയിലേയ്ക്കുള്ള യാത്രയും ഉടൻ എത്തുമല്ലോ അല്ലേ... കാത്തിരിയ്ക്കുന്നു...

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  3. ഞാനത്ര ഭാഗ്യമില്ലാത്തവളൊന്നുമല്ല. അല്ലെങ്കില്‍ ഇത്ര നല്ല പടങ്ങള്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. ശ്വാസം നിലച്ചു പോയതു മാതിരി ( ബ്രെത്ത് ടേക്കിംഗ് ) എന്നോ മറ്റോ സായിപ്പ് പറയണത്. ശരിയല്ലെങ്കില്‍ ക്ഷമിച്ചു കളയൂ. പശുക്കുട്ടീടെ വിവരക്കുറവ്.

    വളരെ വളരെ ഇഷ്ടപ്പെട്ടു.
    ഇനി കേരളത്തില്‍ വരുമ്പോ ഒന്നറിയിക്കണേ... ഒരു രണ്ടു മിനിറ്റ് കാണാനാ. ഇത്ര നല്ല സ്ഥലങ്ങളിലൊക്കെ പോയവരെ ഒന്നു കാണണത് ഒരു ഭാഗ്യാണല്ലോ.

    കുറിപ്പിനു, പടങ്ങള്‍ക്ക് ഈ പോസ്റ്റിനു ഒത്തിരി നന്ദി. എല്ലാ നന്മകളും എന്നും ഉണ്ടാവട്ടെ.

    ReplyDelete
  4. അറിയാത്ത സ്ഥലങ്ങളെപ്പറ്റി പറഞ്ഞു തന്നതിനും മനോഹരമായ കാഴ്ചകള്‍
    കാണിച്ചുതന്നതിനും വളരെയധികം നന്ദിയുണ്ട്.
    ആശംസകളോടെ

    ReplyDelete
  5. യൂറൊപ്പെന്നാൽ പലപ്പോഴും വൻ നഗരങ്ങളും ഉദ്യാനങ്ങളും കത്തീഡ്രലുകളുമൊക്കെയാണ്. ഇതൊരു വ്യത്യസ്തമായ യാത്രയാണല്ലോ?
    പോസ്റ്റ് കാർഡ് പിക്ചേർസ് എന്നൊക്കെ പറയുമ്പോലെ, അതിമനോഹരമായ ചിത്രങ്ങൾ, ക്യാമറെയെയും ചിത്രപിടുത്തക്കാരനെയും അഭിനന്ദിക്കാതെ വയ്യ. യാത്രയുടെ ദൈർഘ്യവും സമയവും കിലോമീറ്ററുകളുമൊക്കെ പറഞ്ഞിരുന്നേൽ കൂടെയിരുന്ന് പോന്ന ഒരു പ്രതീതി ഉണ്ടായേനെ! അങ്ങനെ ഓസിന് കാഴ്ചകൾ കാണണ്ട എന്ന് കരുതിയോ? ;-)

    ReplyDelete
  6. അതുല്‍,
    യൂറോപ്പൊക്കെ കറങ്ങി മനോഹരമായ വിവരണങ്ങള്‍ തരൂ

    ആ ഘടാഘടിയന്‍ പശൂന്റെ കഴുത്തില്‍ മണിയാണോ? അതോ വല്ല ജിപിഎസ് സിസ്റ്റവുമാണോ?
    ചെകുത്താനെ പറ്റിച്ച ചെകുത്താന്മാര്‍ ഉള്ളതുകൊണ്ടല്ലേ ഞാന്‍ അതുവഴിയൊന്നും പോകാത്തത്.

    ReplyDelete
  7. ചിത്രങ്ങള്‍ നല്‍കിയപ്പോള്‍ വിവരണം വേണ്ടെന്നായി അല്ലെ, അത്രയും ഉഷാറായി.
    അറിയാത്തത് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം.

    ReplyDelete
  8. അല്ല അതുൽ... അറിയാൻ പാടില്ലാത്തതു കൊണ്ടു ചോദിക്കുകയാ... ഫുൾ ടൈം കറക്കമാണല്ലോ... ശരിക്കും പണിയൊന്നുമില്ലേ അവിടെ...? നിങ്ങൾക്കൊക്കെ എന്തുമാവാല്ലോ... :)

    പതിവ് പോലെ യാത്രാവിവരണം മനോഹരം... ആശംസകൾ...

    ReplyDelete
  9. എത്ര മനോഹരമായ ഭൂപ്രദേശം.വാള്‍പേപ്പര്‍ നിലവാരത്തിലുള്ള ചിത്രങ്ങളും.ഗംഭീരം അതുല്‍ ....

    ReplyDelete
  10. Kazchayude manoharitha...!

    Very Good and explained well. Best wishes....!!!

    ReplyDelete
  11. ശരിക്കും അസൂയപ്പെടുത്തുന്ന വിവരണങ്ങളും ചിത്രങ്ങളും !
    കൂടുതല്‍ 'കറങ്ങി'ക്കിട്ടിയത് ഉടനെ ബ്ലോഗില്‍ 'വീഴു'മെന്നു കരുതുന്നു
    (അന്നാട്ടുകാര്‍ ആയതുകൊണ്ട് പട്ടിയെ പാലത്തിലൂടെ വിട്ടു. നമ്മുടെ നാട്ടുകാര്‍ ആയിരുന്നെങ്കിലോ? )

    ReplyDelete
  12. അതിമനോഹരം എന്നെ പറയാനുള്ളൂ. യാത്രാവിവരണവും, ചിത്രങ്ങളും എല്ലാം.
    ആല്‍പ്സ് ഇപ്പോഴും മോഹിപ്പിക്കുന്ന ഒരു ബിംബമാണ്, എച്മു പറഞ്ഞപോലെ, അതുലിനെ കാണാന്‍ തോന്നുന്നു. ആല്‍പ്സ് കണ്ട ആളല്ലേ..

    ReplyDelete
  13. oru yaatra poya pratheethi...valare nannayirikkunnu..

    ReplyDelete
  14. താങ്ക്സ് അതുല്‍ ,
    മനോഹരമായ വിവരണം സൂപ്പര്‍ ചിത്രങ്ങള്‍ എല്ലാ വിധ ആശംസകളും

    സജീവ്‌

    ReplyDelete
  15. അതിമനോഹരമായ സ്ഥലങ്ങള്‍. വിവരണവും നന്നായി..

    ReplyDelete
  16. ഈ പടങ്ങളൊക്കെ കണ്ടിട്ട്, സ്വിസ്സ് പര്യടനത്തിനു പകരം സ്ലൊവേനിയയ്ക്ക് പോയാ മതിയാവുമെന്ന് തോന്നുന്നു.
    ഈ സ്ഥലങ്ങളൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു അതുൽ !!

    ReplyDelete
  17. ചിത്രങ്ങൾ അതിമനോഹരം എന്നു പറഞ്ഞാൽ താങ്കൽ ഞെളിയണ്ട...?
    ആ സ്ഥലങ്ങൾ എത്ര ഭംഗിയുള്ളതായിരിക്കുമെന്ന് ഓർത്ത് പറഞ്ഞതാണ്..!
    അതുകൊണ്ടല്ലെ ചിത്രങ്ങൾ ഇത്ര സുന്ദരങ്ങളായത്...!! (അസൂയ..)
    ബാക്കി കൂടി പോരട്ടെ...

    ReplyDelete
  18. ഹാ ഹാ......!
    അപാരമായിട്ടുണ്ട്.
    പൂന്തോണിയും ചെകുത്താൻ പാലവും ഈ മനോഹര തീരവും
    കണ്ണ് കുളിർപ്പിക്കുന്നു.
    നല്ലൊരു യാത്രാവിവരണം.
    ആശംസകൾ.

    ReplyDelete
  19. നല്ല വിവരാം, ഫോട്ടോകളും. നേരില്‍ ചെന്നു കാണാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരു അനുഗ്രഹം തന്നെ

    ReplyDelete
  20. നാട്ടാരോ...യൂറോപ്പിന്‍റെ ചിപ്പിക്കുള്‍മുത്തിനെ ഇശ്ശിയങ്ങട് പിടിച്ചുട്ടോ..നന്നായിരിക്കുന്നു വിവരണോം..പതിവുപോലെ കൂടെ നടന്നു..ആ പാലത്തിന്‍റെ കഥ ഇഷ്ടായി...മലയാളി ആര്‍ന്നാ...??ങ്ങേയ്.. :)

    അല്ല നാട്ടാരാ ആ പാലത്തിന്‍റെ മുകളില്‍ നിന്ന് വെള്ളത്തിലോട്ട് നോക്കീപ്പോ ഒരു പേപ്പര്‍ത്തുണ്ടു പോലും കണ്ടില്ലെന്നു പറഞ്ഞപ്പോ എനിക്കൊരു പേപ്പര്‍ത്തുണ്ടേലും എടുത്തിടാനാകാത്ത വിമ്മിഷ്ടം തോന്നി :(

    അപ്പോ തുടര്‍ന്നും വായിക്കാന്‍ വരാം ട്ടാ...:)

    ReplyDelete
  21. യാത്രാ വിവരണങ്ങള്‍ എന്നും ഹരമാണ് ,മുകളില്‍ ആരോ പറഞ്ഞപോലെ പലരും വിവരിക്കുന്നതു പട്ടണങ്ങളുടെ മനോഹാരിതയും ,അംബരചുമ്പി കളുടെ അത്ഭുത കഥയോ ചരിത്ര പശ്ചാത്തലമോ ഒക്കെയാണ് .ഇത് വ്യത്യസ്തമായ ഒരു വിവരണവും യാത്രയുമായി ...എന്നാല്‍ പിന്നെ അടുത്ത പോസ്റ്റും കൂടി ഇങ്ങട്ട് പോന്നോട്ടെ !!!!!!!!!!!!

    ReplyDelete
  22. ഒരു സഞ്ചാര ഭൂപടങ്ങളിലും അത്രയൊന്നും
    പരിചയപ്പെടാതിരുന്ന ഈ സ്ലൊവേനിയൻ സീനറികളും
    സഞ്ചാരക്കുറിപ്പുകളും രണ്ടുമാസം മുമ്പേ തന്നെ വായിച്ചിരുന്നതാണെങ്കിലും ,
    തിരക്കുകാരണം മിണ്ടിപ്പറയാൻ പറ്റിയിരുന്നില്ല...

    ഇനി ഇതുപോലെ തന്നെ കലക്കനായി ആ സ്ലൊവേനിയയുടെ വന്യത കൂടി
    പഥികന്റെ തൂലികയിൽ കൂടി തൊട്ടറിയാൻ കാത്തിരിക്കുന്നൂ‍ൂ‍ൂ‍ൂ‍ൂ.......

    ReplyDelete
  23. കിഴക്കന്‍ യൂറോപ്പിന്റെ ഭംഗികള്‍ പല പല ഭാഗത്തുനിന്നായി വായിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
    അസൂയ, അസൂയ

    ReplyDelete
  24. ഇതെവിടെ പോയി?
    പിന്നെയും കറങ്ങാൻ പോയിരിക്കുകയാണൊ? ആണെങ്കിൽ അടുത്ത പോസ്റ്റിനുള്ള സമയം കഴിഞ്ഞു ഓർമ്മിപ്പിച്ചില്ലെന്ന് വേണ്ട :)

    ReplyDelete
  25. എവിടെ ...? ഇപ്പൊ കാണാറില്ലല്ലോ ...?
    സസ്നേഹം
    ആഷിക്ക് തിരൂർ

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...